സാധാരണ ഒരു സിനിമ കണ്ടിട്ട് അത് വിലയിരുത്തി "Review" ഇടാറില്ല.എന്തോ 'മഹേഷിന്റെ പ്രതികാരം' കണ്ട് കഴിഞ്ഞപ്പോ അതൊന്ന് റേറ്റ് ചെയ്യണം എന്ന് തോന്നി.. കിടക്കട്ടെ 4.5/5. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു വീണു. എല്ലായിടത്തും പഞ്ച് ഡയലോഗുകൾ. കിരീടത്തിലെ സേതുവിന്റെ ടൈപ്പ് പ്രതികാരം ഒന്നും അല്ല കേട്ടോ മഹേഷിന്റേത്.
ദിലീഷ് പോത്തൻ സ്‌ത്രീ സ്വഭാവം വരച്ച് കാട്ടാൻ ശ്രമിച്ചിരിക്കാം. പറയാൻ താല്പര്യം ഇണ്ടായിട്ടല്ല. സത്യം ആണ്. ജീവിതത്തിലെ പല നിമിത്തങ്ങളെയും, വിധിയുടെ പോക്കിനെയും വിദഗ്ദ്ധമായി ഇതിൽ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം ചിലപ്പോൾ നമ്മളുമായി ബന്ധപ്പെട്ട് കിടക്കുന്നവരോ സുഹൃത്തുക്കളോ ഒക്കെയായി തോന്നിയേക്കാം.
മഹേഷിന്റെ സ്റ്റൈലിൽ പറഞ്ഞാൽ 'നൈസ് ആയിട്ട് 'അവതരിപ്പിച്ച ഒരു സിമ്പിൾ കഥ.. നല്ല നർമവും,പ്രണയവും ഒരുപോലെ ചേർത്ത രസക്കൂട്ട് നന്നായി രുചിക്കാനാകും.തീർച്ച..!
.png)
By
23:21

shaeyy enik ticket kiteeellaaaaaaa :'((
ReplyDeleteAchoda..paavam..saralya.. :p
ReplyDeleteThis comment has been removed by the author.
ReplyDelete��������
ReplyDelete???
Delete???
Delete