ഈ ഒരു ബ്ലോഗ് മാത്രമേ ഉള്ളു ഇപ്പോ ഒരു പോസ്റ്റ് ഇടാൻ.
മുമ്പൊക്കെ ചെറിയ ഒരു ഡയറിയിൽ അന്നന്നേരം തോന്നുന്നതൊക്കെ എഴുതി വെക്കുമായിരുന്നോ.ഇപ്പോ ആ ശീലം ഇല്ലാണ്ടായതോണ്ട് ആകും...എന്തോ പോലെ....
.
ഒറ്റക്കാവുമ്പോള്‍ കൂടിക്കൂടി വരുന്ന നിശബ്ദതയുടെ, മൌനത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേരിടാനാവാതെ പോവുന്നതു കൊണ്ടാവാം. പുതിയ കാലവും ജീവിതവും അപരിചിത ദേശവും വിതയ്ക്കുന്ന അന്യഥാ ബോധവുമാവാം.
ഈ റൂമിൽ മറ്റൊരാളുടെയും ശബ്ദമില്ല. പുറത്ത് കറങ്ങിത്തിരിയുന്ന കാറ്റില്ല. വേനലിന്റെ അവസാന ആസക്തികള്‍ നക്കിത്തുടച്ച മരങ്ങളില്‍ ഒരില പോലും അനങ്ങുന്നില്ല.(കൊടും കാറ്റ് എല്ലാം കൊണ്ട് പോയി പിന്നെങ്ങനാ )
ആളുമാരവവും ചേര്‍ന്ന് ഞെക്കിപ്പിഴിയുന്ന തിരക്കേറിയൊരു നഗരത്തിനരികിലെ പാവം പിടിച്ച ഈ അപാര്‍ട്മെന്റ് ന്റെ മുകള്‍നിലയിൽ ഒറ്റക്ക്..
ഒറ്റക്കിരിക്കുന്നവന്റെ മുറിയില്‍ തങ്ങിനില്‍ക്കുന്നത് ഇറങ്ങിപ്പോയവരുടെ ഗന്ധം. ഏകാകികളുടെ ഇരുട്ട് അവസാന വാക്കല്ല അവിടെ. ചോരച്ച ഇരുട്ടിനെ മുറിച്ച് ഏകാകിയായ ഒരമ്പിളി മാത്രം ഇണ്ട് കൂടെ.
മുറിയിലിപ്പോള്‍ ഇരുട്ട്. ജാലകത്തിനു പുറത്ത് നിലാവ്. പുറത്തെ മരങ്ങളില്‍ പാവമൊരു കാറ്റ് താളം പിടിക്കുന്നു. അകലെ എവിടെയോ ഏതൊക്കെയോ പക്ഷികള്‍ ഓര്‍മ്മകളെ കൂകിയുണര്‍ത്തുന്നു.
രാത്രിയാണ്. ഒന്നും ചെയ്യാനില്ലാത്തൊരു പാതിര. മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. അവയില്‍ വായിച്ചു ബാക്കിയായ അക്ഷരങ്ങള്‍. ഞാൻ വളരെ ഇമ്പോർട്ടന്റ് ആണെന്ന് പറഞ്ഞ് ചാടി നിൽക്കുന്ന അടിവരായിട്ട ചില അക്ഷര സൃഹുത്തുക്കൽ വേറെയും.. :p
എഴുതി കൂട്ടിയ A4 ഷീറ്റുകൾ. പക്ഷെ അതൊന്നും എന്റെ സ്വാനുഭവം അല്ലല്ലൊ..
ഒറ്റക്കാവുന്ന നേരങ്ങളില്‍ പാട്ടു കൊണ്ടു മാത്രം മുറിച്ചു കടന്നിട്ടുണ്ട്, നിസ്സഹായമായ ഏകാന്തതകള്‍.
എന്നിട്ടുമിപ്പോള്‍...വരികളും സ്വരങ്ങളും മുന്നില്‍ നിറഞ്ഞിട്ടും അവയൊന്നും തൊടാതെ.
മുന്നിൽ എണ്ണിയാൽ തീരാത്ത അറിവിൻറെ പടികൾ.എങ്കിലും അതിലൂടെ കടന്ന് , അത് ആസ്വദിക്കാൻ ഒരു സുഖം ഇണ്ട്..സ്വരങ്ങൾക്കും അപ്പുറം,സംഗീതത്തിന്റെ മാധുര്യം പോലെ....
അപ്പോ ശെരി....ഇനി ഞാനൊന്ന് ഉറങ്ങട്ടെ..!!
.png)
By
01:00
0 comments