Sunday, 3 April 2016

ഏതോ ഒരു ചാറ്റൽ മഴയത്ത് മഴ 
നനയാതിരിക്കാന്‍ കയറിനിന്ന- 
കൂരയാകുന്നുവോ ഈ കോളേജ്.
മഴ തോര്‍ന്ന്‍ മാനം തെളിഞ്ഞപ്പോള്‍ 

നാമോരോരുത്തരും മടങ്ങുകയായി.
 

ഹൃദയ ക്യാൻവാസിനകത്ത്
ക്യാമ്പസിനെ വരച്ചിടാൻ
ശ്രമിക്കുമീ മാത്രയിൽ
ഓര്‍മ്മകള്‍ നിര നിരയായി
നിറഞ്ഞാടുന്നു കണ്മുന്നില്‍.
നൊസ്ററാള്‍ജിയക്കുട ചൂടി
ഇന്നലെകളിലേക്ക്...
ആരൊക്കയോ കുറിച്ചിട്ട അനുപമ-

പ്രണയത്തിന്റെ നിഴല്‍ വീണ വീഥികളിലൂടെ...
മറവിയുടെ പായലില്‍ വഴുതി-
എന്നെത്തന്നെ മറന്ന് പോവാതിരിക്കാന്‍.

കാച്ചിക്കുറുക്കിയ പാലിൻ മധുരം 
പോൽ കുറെ നല്ല നാളുകൾ.
ശിഥിലമാം ജീവിതയാത്രയിൽ
സൗഹൃദത്തിൻ കലപിലകൾ-
നിറഞ്ഞൊഴുകിയ കലാലയ ഓർമ്മകൾക്കോ 

മഴവില്ലിൻ ശോഭ.



കൊതിയാകുന്നു വീണ്ടുമൊരു 
തിരിച്ചു പോക്കിന് ...
ജോലിത്തിരക്കുകള്‍ക്കിടയില്‍ 
ഒറ്റക്കിരിക്കുമ്പോ ലാവണ്യമീ- 
ദിനങ്ങളോർത്ത്
നമ്മൾക്ക് നെടുവീര്‍പ്പിടാം.
ആ ഓര്‍മകളില്‍ നാം വീണ്ടും
ഒന്നിക്കും.....!
Different Themes
Written by Shahan P P

A ordinary man like everyone else,who loves the moon,the sky and everyone else in the universe..By going through my words,you will be able to understand more about me...:)

0 comments