Sunday, 20 March 2016

ഓർമകളുടെ ചില്ലിച്ച വിജാകരികളിൽ
തലതല്ലി നൃത്തം ചവിട്ടുന്നു പല്ലി.
സ്വസ്തിക മുദ്ര പതിപ്പിച്ച മുറിക്കൈ-
പ്പടങ്ങളിൽ ചോര പടർത്തിയതാരോ?
കറുത്തതൊക്കെയും അതിരുകളായപ്പോൾ
നക്ഷത്രങ്ങളെ തേടിയ കൈകൾ കൊലക്കുരുക്കിൽ നീണ്ടു.

പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊന്ന സവര്‍ണ്ണ ധാര്‍ഷ്ട്യമേ,
ദളിത് പെണ്‍കുട്ടിയുടെ -
അരയിലെ ചൂരിനും
മുല ഞെട്ടുകൾക്കും മുന്നിൽ-
വഴി മാറി നിൽക്കുന്നതാണ്
നിന്റെ അയിത്തം.
ദളിതയാണേൽ,
അവൾ സവർണരുടെ ബീജം പേറാൻ-
വിധിക്കപ്പെട്ട ഗർഭപാത്രമുള്ളവൾ .
തീർന്നോ കാട്ടാളാ നിന്റെ കാമദാഹം?
എങ്കിൽ ഈ ഭൂമിക്കൊന്നു-
പ്രസവിക്കണം
ഒരായിരം പെണ്‍കുഞ്ഞുങ്ങളെ.

മാലോകാവിലെ കൂട്ടുകാരാ,
നിന്റെ പതറാത്ത മനസ്സ്
എന്റെ കുറ്റബോധത്തിന്റെ
മീസാൻ കല്ലിളക്കുന്നു.
അവരെന്നെ തേടുവോളം
ഞാനറിയില്ലയൊന്നും
ഒടുവിൽ നെഞ്ച്
പിളർത്തി നിറയൊഴിച്ചവർ
വിലാപയാത്ര പുറത്തു
നടത്തുകയാവാം.
അപ്പോഴും ഞാൻ നിശ്ശബ്ദനായി
കടവാവലുകൾ പൊത്തിയ
നിയമ യുദ്ധങ്ങളിൽ.
കുമ്പസാരകൂട്ടിൽ തലയറുക്കപ്പെട്ട
നീതിശാസ്ത്രം
തലയോട് പൊട്ടി ജനിതക
വഴിതേടി ഗോവണിപ്പടിയിൽ
കാൽവഴുതി വീഴവേ.
രാജാക്കന്മാരുടെ പടലപ്പിണക്കങ്ങളിൾ,
പുലമ്പലിൽ കറുത്ത കല്ലായി
ഞാൻ തുടരുന്നു.
ഞാൻ നിന്റെ പിൻഗാമിയാകാം
വാക്കുകൾ മുറിയാത്ത നേര് പകരാം.

Different Themes
Written by Shahan P P

A ordinary man like everyone else,who loves the moon,the sky and everyone else in the universe..By going through my words,you will be able to understand more about me...:)

0 comments