Saturday, 13 February 2016

ആദ്യമായി തളിരിട്ട പ്രണയം
നിൻ ഹൃദയതാളം എനിക്കായി
ശ്രുതി മീട്ടും പോലെ.
എൻ വിഷാദ കനലാഴിയിൽ
പെയ്തിറങ്ങി നീ വർഷമായി.
ഞാനവളെ മോഹിച്ചു
മോഹത്തിനു പ്രണയമുണ്ടായിരുന്നു
പ്രണയത്തിനു സ്വപ്നങ്ങളും.
സ്വപ്നത്തിന് കാത്തിരിപ്പിന്റെ നാളെകളും.
 


നിന്റെ കണ്ണുകളേക്കാൾ
നിന്റെ മെസ്സേജുകൾ
വായിച്ചതിനാലാകാം...
ഈ വിരലുകൾ എനിക്കിത്രമേൽ
പ്രിയ്യങ്കരമായത്.

 

എല്ലാം കരിപ്പിടിച്ച് എരിഞ്ഞടങ്ങി
കനവിലിപ്പോൾ കത്തിതീർന്ന
തിരി മാത്രമായി.
ഹൃദയം അത്രയ്ക്കും ശൂന്യമായി.
നിൻ ഓർമ്മകൾ ഈ തിരകളിൽ
അലിഞ്ഞതിലാണോ തീരമേ
നീയും മൗനത്തിലായത്?

പ്രണയമോ?
ഏയ് അതെനിക്കു ശരിയാവില്ല.
കൈവിട്ട മോഹത്തിന്
തിരിച്ചറിവിന്റെ നേരുണ്ടായിരുന്നു.
ഇന്ന്  മോഹിക്കുന്നതും  ആ  തിരിച്ചറിവിനെത്തന്നെ.
അക്ഷര തെറ്റിലൂടെ ഓരോ-
പ്രണയവും ആരംഭിക്കുന്നു.
തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് അതും അവസാനിക്കുന്നു.
ബന്ധനങ്ങളിൽ നിന്ന്
അഴിഞ്ഞുപോവുകയാണ്
ഇന്നാവശ്യം.
ഒരു കാർമേഘമായി വീണ്ടും
പെയ്യാനല്ല-
വാക്കുകളും ഓർമ്മകളും
നഷ്ടപ്പെട്ടൊരു പൊടിക്കാറ്റായി-
അലയാൻ വേണ്ടി മാത്രം.



(Note-എഴുതിയ സമയം,ഇത് ഞാനുമായോ മാറ്റരുമായോ യാതൊരു ബന്ധവും ഇല്ല സത്യത്തിൽ)



                
Tagged
Different Themes
Written by Shahan P P

A ordinary man like everyone else,who loves the moon,the sky and everyone else in the universe..By going through my words,you will be able to understand more about me...:)

0 comments